slider1
previous arrow
next arrow

Welcome to kerala Viswakarma Sabha

Viswakarma’s is the GOD of India’s arts and crafts. Viswakarmas, the descendants of the Divine Creater Virad Viswabrahma , the sects named after the five Silpi Rishis – Manu, Maya, Thwashta, Silpi and Viswanja. Later these sects based on their professional status , were named as Blacksmiths, Carpenters, Silversmiths and makers of utensils, Sculptures and Goldsmiths. The Viswakarma puranam says that Brahma and Viswakarma together created tha Universe. In their own special version of the Big-bang theory, the artisans claim that the five natural elements formed an enormous egg that burst forth like thunder and the universe came into Being.......... From “Artisans of India” – by Dr. P.N. Sankaran.

Our Vision

വിശ്വകർമ്മ ചരിത്രം ഇന്നും എന്നും ഒരു മഹാ സംസ്കാരത്തിൻറെ അടയാളപ്പെടുത്തലാണ്. ഈ പ്രപഞ്ചപൂർണിമയ്ക്ക് നിദാനമായ വിശ്വശക്തിയുടെ ആത്മഭാവമുൾക്കൊണ്ട മനുഷ്യപ്രഭാവത്തെ വിശ്വ ബ്രഹ്മവംശജർ അഥവാ വിശ്വകര്‍മ്മജർ എന്നാണ് "വൈദിക മതം" വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്നേക്ക് 5000 കൊല്ലത്തിനപ്പുറം നിലനിന്ന വിശ്വാസ പാരമ്പര്യം എന്ന നിലയ്ക്ക് വിശ്വസ്തവും സ്വീകാര്യവുമാണ് വിശ്വകർമ്മ സംസ്കാരവും വിശ്വകർമ്മ ചരിത്രവും. വേദ പഠനകാലത്ത് പൗരോഹിത്യ കർമ്മങ്ങളും യാഗാനുഷ്ഠാനങ്ങളും കുലത്തൊഴിലായി സ്വീകരിച്ചവരായിരുന്നു വിശ്വകർമ്മജർ. വാസ്തുവിദ്യയിലും വാസ്തു ശില്പത്തിലും ഗണിതശാസ്ത്രത്തിലും വിശ്വകർമ്മജർ അഗ്രഗണ്യന്മാരായിരുന്നു.

Our Mission

ക്രിസ്തുവിന് 3000 വർഷമാണ് വേദകാലഘട്ടമായി അടയാളപ്പെടുത്തുന്നത്. വർണ്ണജാതി വ്യവസ്ഥകൾ തൊട്ടുതീണ്ടാത്ത ഒരു ജീവിതക്രമം. ബ്രാഹ്മണ്യത്തിൻറെ ആധിപത്യം വേരുകളാഴ്ത്താതിരുന്ന കാലം. സങ്കുചിത വിധികൾക്ക് വിധേയമാകാത്ത പാണ്ഡിത്യത്തിൻറെ മഹനീയതയിൽ വിശ്വകർമ്മജരുടെ വ്യക്തിത്വം മഹത്വവും കടലിലും, കരയിലും, ആകാശത്തും ആഘോഷിക്കപ്പെട്ടു. അങ്ങനെയാണ് വിശ്വകർമ്മ സംസ്കാരത്തിന്റെ ട്രേഡ് മാർക്ക് ആയി "പഞ്ച ശബ്ദം" ഉത്ഭുതമാകുന്നത്. വിശ്വകർമ്മ സമൂഹത്തിൽ ഉൾപ്പെട്ടവർ പേരിനൊപ്പം "ആചാര്യ" അഥവാ "ആചാരി" എന്ന വിശേഷണപദം ചേർത്ത് ഉപയോഗിക്കാൻ കാരണം അവരുടെ അപാരമായ വിജ്ഞാന പാരമ്പര്യത്തിന്റെ മുദ്ര പതിപ്പിക്കലായിരുന്നു. അക്കാലത്ത് ആചാരി എന്ന പദം സർവ്വ ആദരണീയമായി തീരുകയും ചെയ്തു.

Our Goal

വിരാട് വിശ്വ ബ്രഹ്മത്തിന്റെ പഞ്ചമുഖത്തുനിന്ന് പഞ്ചശിൽപ്പികൾ ഉത്ഭൂതമായി. പഞ്ചശില്പികൾക്കു വേണ്ടി "പഞ്ചവേദങ്ങൾ" നിർമ്മിച്ചു. പഞ്ച ശില്പികളെ സമൂഹത്തിലെ അഞ്ച് അംഗങ്ങളായി സങ്കൽപ്പിച്ച് "പഞ്ചാംഗം" നിർമ്മിച്ചു. ഭരണം നടത്തുവാൻ പഞ്ചശില്പി വിഭാഗത്തിൽ നിന്ന് ഓരോ പ്രതിനിധികളെ വീതം ഉൾപ്പെടുത്തി പഞ്ചപ്രതിനിധികളുടെ കൂട്ടായ്മയായ "പഞ്ചായത്തി"ന് രൂപം കൊടുത്തു. അങ്ങനെ "പഞ്ച ധാതു"വിൽ നെയ്തെടുത്ത പദസമൂഹങ്ങളുടെ അവസാനിക്കാത്ത ഘോഷയാത്ര ഭാരതത്തിലെ വിവിധ ഭാഷാ സാഹിത്യങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് നമുക്ക് കാണാൻ സാധിക്കും ഈ പഞ്ച പദാവലിയുടെ സമൃദ്ധി 5000 കൊല്ലങ്ങൾക്ക് മുമ്പ് ഭാരതത്തിൽ അധിവസിച്ചിരുന്ന വിശ്വകർമ്മ സമൂഹത്തിൻറെ സംഭാവനകൾ ആയിരുന്നു എന്നത് ആധുനിക ജനതയെയും വർത്തമാനകാല ചരിത്രകാരന്മാരെയും ഓർമ്മിപ്പിക്കുക എന്നതാണ് ലക്ഷ്യം.. 🙏

About Us

The Viswakarma puranam says that Brahma and Viswakarma together created tha Universe. In their own special version of the Big-bang theory, the artisans claim that the five natural elements formed an enormous egg that burst forth like thunder and the universe came into Being.......... From “Artisans of India” – by Dr. P.N. Sankaran

Address

kerala Viswakarma Sabha (S- 277/2003)
Viswakarma Bhavan, Thottumpurath Building
Kunnamangalam (p.o) ,Kozhikode
PIN 673571.